വിവാഹിതരാകാൻ പോകുന്നവർക്ക് സമ്മാന കിറ്റുമായി ആശാവർക്കർമാർ വീട്ടിലെത്തും; കിറ്റിലുള്ളത് ദമ്പതികൾക്ക് അത്യാവശ്യം വേണ്ട ഈ സാധനങ്ങൾ

0
469

ഭുവനേശ്വര്‍: നവദമ്ബതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മിഷന്‍ പരിവാര്‍ വികാസിന്റെ ഭാഗമായാണ് ഈ തീരുമാനം. ‘നായി പഹല്‍’, ‘നബദാംപതി’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കിറ്റ് ആശാവര്‍ക്കര്‍ നവദമ്ബതികള്‍ക്ക് എത്തിച്ചു നല്‍കും. ഇതോടൊപ്പം സുരക്ഷിതമായ ലൈംഗിക ബന്ധത്തെ പറ്റിയും കുടുംബാസ്രൂത്രണത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ബ്രോഷറുകളും നല്‍കും.

ഓരോ കിറ്റിലും രണ്ട് ടവലുകള്‍, നഖം വെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകള്‍, കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, വിവാഹ രജിസ്ട്രേഷന്‍ ഫോം എന്നിവ ഉണ്ടായിരിക്കും. സംസ്ഥാനത്ത് കുടുംബാസൂത്രണ പദ്ധതി ശക്തിപ്പെടുത്തുമെന്നും നവദമ്ബതികളില്‍ ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുമെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍ ബിജയ് പാനിഗ്രഹി പറഞ്ഞു. സെപ്തംബറോടുകൂടി പദ്ധതി നടപ്പാക്കി തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here