വിഎൽസി മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു ?

0
166

ജനപ്രിയ മീഡിയ പ്ലെയര്‍ ആപ്ലിക്കേഷനായ വിഎല്‍സി (VLC) മീഡിയ പ്ലേയര്‍ ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വിഡിയോലാന്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.videolan.org ലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സ്‌മാർട്ട്‌ഫോണുകളിലോ ലാപ്‌ടോപ്പുകളിലോ  VLC മീഡിയ പ്ലെയർ ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.

അതേസമയം, നിരോധനത്തെ സംബന്ധിക്കുന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ സര്‍ക്കാരിന്‍റെയോ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീർഘകാല സൈബർ ആക്രമണ ക്യാംപെയ്‌നിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.

മീഡിയനാമയുടെ റിപ്പോര്‍ട്ട്  അനുസരിച്ച് , ഏകദേശം അഞ്ച് മാസം മുമ്പ് VLC മീഡിയ പ്ലെയർ സർക്കാരിൽ നിന്നോ വീഡിയോലാൻ ഓർഗനൈസേഷനിൽ നിന്നോ ഒരു അറിയിപ്പും കൂടാതെ തന്നെ നിരോധിച്ചിരുന്നു.വിഎൽസി ആപ്പുകൾ ഇന്ത്യയിൽ പതിവുപോലെ പ്രവർത്തിക്കുകയും വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം മാത്രം നിയന്ത്രിക്കുകയും ചെയ്തതിനാൽ  ‘നിരോധനം’ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here