വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും.
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്കുന്ന കാലിബറേഷന് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.
പുക പരിശോധന നിരക്കുകള്‍
ഇരുചക്ര വാഹനങ്ങള്‍
- ബിഎസ്-6 മോഡലിന് 100 രൂപ
- ബി.എസ്. 1-4 മോഡലിന് 80 രൂപ
ഓട്ടോറിക്ഷ (പെട്രോള്‍, സി.എന്‍.ജി)
- ബി.എസ്. 1 മുതല്‍ 4 വരെ 80 രൂപ
- ബി.എസ്.6 മോഡലിന് 110 രൂപ
ഓട്ടോറിക്ഷ ഡീസല്‍
- ബി.എസ്.1 മുതല്‍ 3 വരെ 90 രൂപ
- ബി.എസ്. 4 മുതല്‍ 6 വരെ 110 രൂപ
എല്‍.എം.വി (പെട്രോള്‍,സി.എന്‍.ജി)
- ബി.എസ്. 1 മുതല്‍ 3 വരെ 100 രൂപ
- ബി.എസ്. 4 മുതല്‍ 6 വരെ 130 രൂപ
എല്‍.എം.വി. ഡീസല്‍
- ബി.എസ്.1 മുതല്‍ 3 വരെ 110 രൂപ
- ബി.എസ്.4 മുതല്‍ 6 വരെ 130
മീഡിയം/ഹെവി വാഹനങ്ങള്‍
- ബി.എസ്.1 മുതല്‍ 3 വരെ 150 രൂപ
- ബി.എസ്.4 മുതല്‍ 6 വരെ 180 രൂപ