വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം; പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ

0
347

ന്യൂഡൽഹി: വനിതാ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. ഡൽഹിയിലെ കരോൾ ബാഗിലാണ് സംഭവം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പെൺകുട്ടികളെ ഉപദ്രവിക്കുകയും മ‌ർദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.

ഡൽഹിയിലെ ഗോൾഡ്‌സ് വില്ല പേയിംഗ് ഗസ്റ്റ് ഹോസ്റ്റലിലാണ് അതിക്രമം നടന്നത്. പെൺകുട്ടികൾ കൂട്ടത്തോടെ നടന്നുപോകുന്നതും കുറച്ച് സമയത്തിന് ശേഷം ഭയന്നോടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാരൻ ഒരു പെൺകുട്ടിയെ കടന്നുപിടിച്ചിരിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം, സംഭവത്തിന് പിന്നാലെ ജീവനക്കാരന് എതിരെ പരാതി നൽകിയിട്ടും ഹോസ്റ്റലിന്റെ ഉടമ നടപടിയെടുത്തില്ലെന്ന ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here