‘ലിബിയയിലെ ആദ്യ ചാവേർ മലയാളി’; വെളിപ്പെടുത്തലുമായി ഐഎസ്ഐഎസ് മുഖപത്രം

0
146

തിരുവനന്തപുരം: ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് (ISIS) മുഖപത്രമായ ‘വോയ‍്സ് ഓഫ് ഖുറാസ’നിൽ (Voice of Khurasan) ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്. ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ ‘വോയ‍്സ് ഓഫ് ഖുറാസൻ’ പരാമർശിക്കുന്നില്ല. അബൂബക്കർ അൽ ഹിദ് എന്ന പേരിലാണ് ഇയാൾ ഐഎസിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. അഫ്‍ഗാനിസ്ഥാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഐഎസ് മുഖപത്രമാണ് ‘വോയ‍്സ് ഓഫ് ഖുറാസൻ’.

മുമ്പ് സിറിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിലും സമാനമായ അവകാശവാദം ഐസിസ് ഉന്നയിച്ചിരുന്നു. തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളായ റോയും എൻഐഎയും ഐബിയും അന്വേഷണം നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഏതെങ്കിലും തരത്തിൽ വിദേശത്ത് പോയി കാണാതായിട്ടുള്ള ആളുകളെ ലക്ഷ്യം വച്ചായിരുന്നു അന്ന് അന്വേഷണം നടന്നത്. വിദേശത്ത് പോയി മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്ന ക്രിസ്തുമത വിശ്വാസിയെ കണ്ടെത്താനുള്ള അന്വേഷണം പക്ഷേ, എങ്ങുമെത്തിയില്ല. സമാന വിവരം ഐഎസ്ഐഎസ് മുഖപത്രം വീണ്ടും പങ്കുവച്ച സാഹചര്യത്തിൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. വിദേശത്ത് പോകുകയും തിരിച്ചെത്താതിരിക്കുകയും  ചെയ്തവരെ കേന്ദ്രീകരിച്ച് ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് നീക്കം. വിദേശത്ത് പോയി കാണാനില്ലെന്ന തരത്തിൽ ഉയർന്നിട്ടുള്ള പരാതികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here