ലണ്ടൻ മുഹമ്മദ്‌ ഹാജി പ്രഥമ പുരസ്‌കാരം ഡോ: ഫിറോസ് കുന്നംപറമ്പിലിന്

0
183

കാസറഗോഡ്: പൗരപ്രമുഖനും, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകനുമായ ലണ്ടൻ മുഹമ്മദ്‌ ഹാജിയുടെ സ്മരണാർത്ഥം ഷെയ്ഖ് സായിദ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ രാഷ്ട്ര സേവാ പുരസ്‌കാരം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോ: ഫിറോസ് കുന്നംപറമ്പിലിന് നൽകുമെന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും, പ്രശംസി പത്രവുമാണ് അവാർഡ്. ജീവകാരുണ്യ മേഖലയിൽ മലയാളികളുടെ സ്പന്ദനമായി മാറി, നൂറ് കണക്കിന് നിത്യ രോഗികൾക്ക് ആശ്വാസമായി മാറിയ ഫിറോസിന്റെ പ്രവർത്തനം സമാനതകളില്ലാത്തതാണ്.

ഒക്ടോബർ 21 ന് മഞ്ചേശ്വരത്ത് വെച്ച് നടക്കുന്ന പ്രൌഡമായ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ അവാർഡ് സമ്മാനിക്കും. മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here