ഉപ്പള: നിസ്വാര്‍ത്ഥ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയെയാണ് ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ വിയോഗ്‌തതിലൂടെ സമൂഹത്തിന് നഷ്‌ടമായത്.
മത-സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സേവനം വിലമതിയാനാകാത്തതാണെന്ന് വിവിധ മേഖലകളിലുള്ളവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വളര്‍ച്ചയില്‍ നേതാക്കള്‍ക്ക് വലിയതാങ്ങായി നിന്ന പൗര പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. ഹോട്ടല്‍ വ്യാപാരിയായിരുന്നു.
കരൂര്‍ മഹ്‌മൂദ് -ബീഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: യൂസഫ് ഹാജി, അബ്‌ദുല്ല ഹാജി, അബ്‌ദുല്‍ റഹ്മാന്‍, ഖദീജ, ഹലീമ. മണ്ണുംകുഴി ജുമാമസ്‌ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി, എസ്.എം.എ സംസ്ഥന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ലത്തീഫിയ ജന.സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മള്‌ഹര്‍ ഉപാധ്യക്ഷന്‍ സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി, ബായാര്‍ മുജമ്മഹ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി, .എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം സയ്യിദ് മുനീര്‍ അഹ്‌ദല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി നേര്‍വഴി ഇസ്ലാം സെന്റര്‍, ടി.ഇ.അബ്ദുല്ല,എ.അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന്‌എം.എല്‍.എ., എ.കെ.എം.അഷറഫ് എം.എല്‍.എ. ,എം.സി.ഖമറുദ്ധീന്‍,എം.എല്‍.എ.അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍ , വി.കെ. ബാവ,പി.എം.മുനീര്‍ഹാജി, മൂസ ബി. ചെര്‍ക്കള, ടി.എ.മൂസ,എ.എം.കടവത്ത്, കെ.ഇ.എ.ബക്കര്‍, എം.പി.ജാഫര്‍, കെ.എം. ശംസുദ്ദീന്‍ഹാജി ,എം.അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ശാഫി,ബഷീര്‍വെളളിക്കോത്ത്, എം.ടി.പി. കരീം,അബ്ദുല്ലഹുസൈന്‍ അനുശോചിച്ചു.