റോഡിലെ കുഴിയെണ്ണല്‍ ഇനി പൊലീസിന്റെ ജോലി

0
268

സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ സ്റ്റേഷ് ഹൗസ് ഒഫീസര്‍മാരെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ നിര്‍ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാരാണ് റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ് എച്ച് ഒ മാരെ ചുമതലപ്പെടുത്തിയത്.

റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് കുഴികളുടെ എണ്ണമെടുക്കാനുള്ള നീക്കം തുടങ്ങിയത്. ഈ വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേരളം ഉണ്ടായ അന്ന് മുതല്‍ റോഡുകളില്‍ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴില്‍ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വസ്തുതാപരമായാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകള്‍ക്ക് മറുപടി നല്കാതിരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here