രണ്ട് വമ്പൻമാർ നേർക്കുനേർ; ആര് വാഴും ആര് വീഴും, കൗതുകത്തോടെ കോർപ്പറേറ്റ് ലോകം

0
276

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇന്ത്യൻ വ്യവസായലോകത്ത് ഇരുവരും വർഷങ്ങളായി സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും രണ്ടാളും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. മുകേഷിന് മേധാവിത്വമുള്ള മേഖലയിലേക്ക് അദാനി ഇതുവരെ കടന്നുചെന്നിട്ടില്ല. തിരിച്ചും അതേസമീപനമാണ് മുകേഷ് അംബാനിയും പുലർത്തിയിരുന്നത്.

എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അതിവേഗം മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. 5ജി ലേലത്തിൽ പ​ങ്കെടുത്തതോടെമുകേഷ് അംബാനിയുടെ സാമ്രാജ്യത്തിലേക്ക് ഗൗതം അദാനി കടന്നുചെല്ലുന്നുവെന്നാണ് റിപ്പോർട്ട്. ടെലികോം മേഖലയിൽ കൺസ്യൂമർ ബിസിനസിലേക്ക് തൽക്കാലത്തേക്ക് ഇല്ലെന്ന് അദാനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നിലപാട് എത്രകാലത്തേക്ക് തുടരുമെന്ന ചോദ്യം ഉയരുന്നുണ്ട്.

മുകേഷ് അംബാനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് ടെലികോം. ഇതിലേക്കാണ് 5ജി ലേലത്തിലൂടെ അദാനി എത്തുന്നത്. പുതിയ സംഭവവികാസങ്ങളിൽ പരസ്യപ്രതികരണത്തിന് ഗൗതം അദാനിയോ മുകേഷ് അംബാനിയോ മുതിർന്നിട്ടില്ല. പക്ഷേ വരും ദിവസങ്ങളിൽ ഇതിന്റെ അനുരണനങ്ങൾ വ്യവസായലോകത്ത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here