ബാക്കുട സമുദായത്തിന്റെ ആരോപണങ്ങൾ പാർട്ടിക്കെതിരെയുളള ഗൂഢാലോചനയെന്ന് എസ്.ഡി.പി.ഐ

0
392

കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. .

വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട് കാട്ടിയ വഞ്ചനയാണെന്ന് പാർട്ടി ആരോപിച്ചു. നല്ലവരായ ഹിന്ദുക്കളെയും വിഎച്ച്പിയെയും ഒന്നാക്കാനുള്ള പണിയാണ് എംഎൽഎ കാട്ടിയതെന്നും എസ്.ഡി.പി.ഐക്കെതിരെ ബാക്കുട സമുദായത്തെ ബലിയാടാക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

സംഭവം സംസ്ഥാനത്താകെ ചർച്ചയാവുകയും ചില രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിൽ ഇടം പിടിക്കുകയും ഒരു പാർട്ടി ചാനൽ വാർത്ത നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് എസ്.ഡി.പി.ഐ, എം.എൽ.എയ്ക്കെതിരെ പ്രതികരിച്ചത്. എന്നിട്ട് ആ പാർട്ടിക്കെതിരെയോ ചാനലിനെതിരെയോ സമുദായ നേതാക്കളിൽ നിന്ന് ഒരു പ്രതികരണവും കണ്ടില്ലെന്നും ഇത് എസ്.ഡി.പി.ഐക്കെതിരെ ഗൂഢാലോചന നടന്നതിന്റെ സൂചനയാണെന്നും നേതാക്കൾ ആരോപിച്ചു.

എസ് സി പി ഐ മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ, കുമ്പള പഞ്ചായത്തംഗം അൻവർ ആരിക്കാടി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ, സെക്രട്ടറി സലാം കുമ്പള എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here