ഫോണിലെ ആപ്പുകളില്‍ നോക്കിയിരുന്ന് ഇന്ത്യക്കാര്‍ കളയുന്ന സമയം കേട്ട് ഞെട്ടരുത്; കണക്കുകള്‍ ഇങ്ങനെ.!

0
219

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിവിധ ആപ്പുകളിലാണെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങളിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ  ഏകദേശം 5.7 മണിക്കൂർ വരെ ആപ്പുകളിൽ ചെലവഴിക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ ഉപയോക്താക്കളെല്ലാവരും തന്നെ ദിവസം നാല് മണിക്കൂറോ അതിൽ കൂടുതലോ ആപ്പുകളിൽ ചെലവഴിക്കുന്നവരാണെന്ന് കണ്ടെത്തി.

ഇന്തൊനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾ മൊബൈലിൽ ദിവസം 5.7 മണിക്കൂർ വരെ സമയം ചെലവിടുന്നുണ്ട്. ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉടമകൾ 2021 ൽ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകളിൽ ഉപയോ​ഗിക്കുന്നുണ്ട്. 2020 ൽ ഇത് 4.5 മണിക്കൂറും  ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉടമകൾ 2021 ൽ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

2020 ൽ  4.5 മണിക്കൂറും 2019 ൽ 3.7 മണിക്കൂറും ആയിരുന്നു ഉപയോ​ഗം. മൊബൈൽ ആപ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ആപ് ആനിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിപ്പോർട്ടനുസരിച്ച്  ഇന്ത്യൻ സ്‌മാർട് ഫോൺ ഉപയോക്താക്കൾ ഈ വർഷം ജൂണിൽ പ്രതിദിനം ശരാശരി നാല് മണിക്കൂറിലധികം ആപ്പുകളിൽ മാത്രമായി സമയം ചെലവഴിച്ചു.

ഇന്തൊനീഷ്യ, സിംഗപ്പൂർ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾ ദിവസം അഞ്ച് മണിക്കൂറിലധികമാണ് ആപ്പിൽ സമയം ചെലവഴിക്കുന്നത്.  ഇന്തൊനീഷ്യ, സിംഗപ്പൂർ, ബ്രസീൽ, മെക്സിക്കോ, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുർക്കി, യുഎസ്, യുകെ തുടങ്ങി 13 പ്രദേശങ്ങളിലെ ഉപയോക്താക്കളും പ്രതിദിനം നാല് മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സിംഗപ്പൂരിലെ ഉപഭോക്താക്കളുടെ ആപ്പ് ഉപയോ​ഗത്തിന്റെ സമയം 4.1 ൽ നിന്ന് 5.7 മണിക്കൂറായി മാറി. ഓസ്‌ട്രേലിയയിൽ നേരത്തെ ഇത് 3.6 മണിക്കൂറായിരുന്നു. ഇതിപ്പോൾ അതിൽ നിന്ന് 4.9  മണിക്കൂറ്‍ ആയി.  മിക്ക രാജ്യങ്ങളിലെയും സ്‌മാർട്ട് ഫോൺ ഉപയോക്താക്കൾ 2021 ൽ വിഡിയോ സ്‌ട്രീമിങ് ആപ്പുകൾ കാണാൻ ചെലവഴിച്ച സമയത്തിൽ വൻ വർധനവ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here