ഫാറ്റി ലിവർ തടയാൻ ശീലമാക്കാം 5 ഡിറ്റോക്സ് ഡ്രിങ്കുകൾ

0
290

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശം ഇല്ലാതാക്കൽ, പോഷക നിയന്ത്രണം, എൻസൈം കൂടുതൽ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ കരൾ ചെയ്തു വരുന്നു. കൂടാതെ, കരൾ പിത്തരസം സ്രവിക്കുന്നു. ഇത് ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു. അതുകൊണ്ടാണ് കരളിന്റെ ശരിയായ പരിചരണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായത്.  ജീവിതശൈലി മാറ്റങ്ങൾ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കരളിന്റെ ആരോ​ഗ്യത്തിന് കഴിക്കേണ്ടത് പ്രധാനപ്പെട്ട അഞ്ച് ഡിറ്റോക്സ് ഡ്രിങ്കുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

നെല്ലിക്ക ജ്യൂസ്…

നെല്ലിക്ക വളരെ പോഷകഗുണമുള്ളതാണ്. ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും നമ്മുടെ കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിനും വയറിനും ഗുണം ചെയ്യും.

ബീറ്റ്റൂട്ട് ജ്യൂസ്…

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഫാറ്റി ലിവർ തടയുന്നതിന് സഹായകമാണ്. ഇതിലെ പോഷകങ്ങൾ കരളിനെ വിഷാംശം ഇല്ലാതാക്കുന്നതിനും അധിക കൊഴുപ്പ് നീക്കം ചെയ്യുന്ന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

മഞ്ഞൾ ചായ…

മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞൾ ചായ കഴിക്കുന്നത് കരളിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

ഗ്രീൻ ടീ…

ക്യാൻസർ കോശങ്ങളുടെ വികസനം തടയാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ ഉയർന്ന സാന്ദ്രത ഉള്ളതിനാൽ ഗ്രീൻ ടീ കരളിന് ഗുണം ചെയ്യും.

കാപ്പി…

കരൾ ശുദ്ധീകരിക്കാൻ ഏറ്റവും സാധാരണയായി ശുപാർശ ചെയ്യുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. കാരണം ഇത് സ്ഥിരമായി കുടിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത കരൾ രോഗങ്ങളും ഫാറ്റി ലിവർ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here