തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം സംസ്ഥാനത്ത് ഇതുവരെ കൊല്ലപ്പെട്ടത് 22സി.പി.എം പ്രവർത്തകർ. ഇതിൽ 16ലും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് പ്രതികളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തായിരുന്നു ആദ്യ കൊലപാതകം. സി.വി രവീന്ദ്രൻ എന്ന പാർട്ടി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ പിണറായി കമ്പിനിമൊട്ടയിലായിരുന്നു ദാരുണ കൊലപാതകം. വിജയാഹ്ലാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു.