ത്വവാഫിനിടയിൽ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം

0
268

ജിദ്ദ: തീർഥാടകർ കഅ്​ബ പ്രദക്ഷിണം (ത്വവാഫ്​) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ എങ്ങനെ നല്ല രീതിയിൽ ത്വവാഫ്​ ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്​. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തിരക്ക്​ കുറക്കാൻ സഹായിക്കുക, മത്വാഫിലേക്ക്​ സുഗമമായി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുക, നിർത്താതെ ത്വവാഫ്​ തുടരുക. ത്വവാഫ്​ ചെയ്യുന്നവരിൽ നിന്ന് അകന്ന്​ നമസ്​കരിക്കുക, മറ്റുള്ളവർക്ക്​ പ്രയാസമുണ്ടാക്കാതെ നിശ്ചിത പാതയിൽ സഞ്ചരിക്കുക, പ്രാർഥിക്കുമ്പോൾ കൈകൾ ഒരുമിച്ച് വെക്കുക, മിതമായ ശബ്​ദത്തിൽ പ്രാർഥിക്കുക, ഫോണിൽ സംസാരിക്കുന്നത്​ ഒഴിവാക്കുക, ഫോട്ടോയെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയ കാര്യങ്ങളാണ്​ തീർഥാടകരോട് പാലിക്കാൻ​ ഹജ്ജ്​ ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്​.

 

LEAVE A REPLY

Please enter your comment!
Please enter your name here