തദ്ദേശ തിരഞ്ഞെടുപ്പിലെ 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി, നടപടി ചെലവ് കണക്ക് നൽകാത്തതിനാൽ

0
274

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ചെലവ് കണക്ക് നൽകാതിരുന്ന 9016 സ്ഥാനാർത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാതിരിക്കുകയോ പരിധിയിൽ കൂടുതൽ തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കെതിരെയാണ് നടപടി. അഞ്ച് വർഷത്തേക്കാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. നിലവിലെ അംഗങ്ങൾ ആരും പട്ടികയിലില്ല. അയോഗ്യരാക്കപ്പെട്ടവർക്ക്  തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും മത്സരിക്കുന്നതിനും അയോഗ്യതയുണ്ടാകും. നടപടി നേരിട്ടവരിൽ 436 പേർ കോർപ്പറേഷനുകളിലേക്കും 1266 പേർ മുനിസിപ്പാലിറ്റികളിലേക്കും 71 പേർ ജില്ലാപഞ്ചായത്തുകളിലേക്കും 590 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേർ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here