ട്രെയിനിൽ ഓടിക്കയറാൻ ശ്രമം; കാൽവഴുതി അമ്മയും മകനും: രക്ഷകയായി ഉദ്യോഗസ്ഥ – വിഡിയോ

0
297

കൊല്‍ക്കത്ത∙ നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വയോധികയ്ക്കും മകനും അത്ഭുത രക്ഷ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെയും മകന്റെയും ജീവൻ രക്ഷിച്ചത്. ബംഗാളിലെ ബാങ്കുര റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു. ആർപിഎഫ് ഉദ്യോഗസ്ഥയുടെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് റെയിൽവേ മന്ത്രാലയമാണ് വിഡിയോ ട്വീറ്റ് ‌ചെ‌യ്‌തത്.

ബാങ്കുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിൻ നീങ്ങി തുടങ്ങിയതോടെ നിരവധിയാളുകൾ ഓടിക്കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വയോധികയും മകനും ഇത്തരത്തിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അപകടം മണത്ത ആർപിഎഫ് ഉദ്യോഗസ്ഥ ഇവർക്കു പിന്നാലെ കുതിക്കുകയായിരുന്നു. ഇവർക്കു ഏറെ പിന്നിലായിരുന്ന ഉദ്യോഗസ്ഥ.

വൈകാതെ വയോധികയും മകനും പ്ലാറ്റ്ഫോമിൽ വഴുതി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനകം തന്നെ ഇവർക്കരികിൽ ഓടിയെത്തിയ ഉദ്യോഗസ്ഥ പ്ലാറ്റ്ഫോമിൽ നിന്ന് താഴെ വീഴാതെയും, ട്രെയിനിന്റെ അടിയിൽ പെടാതെയും ഇരുവരെയും രക്ഷിക്കുകയായിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആർപിഎഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here