Friday, January 24, 2025
Home Latest news ക്ലീൻ കാസർകോഡിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

ക്ലീൻ കാസർകോഡിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

0
323

 “ക്ലീൻ കാസറഗോഡ്”  ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി  ഡോ : വൈഭവ് സക്സേന ഐ പി എസ്സ് ന്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി  സുനിൽകുമാർ സി കെ  യുടെ നേതൃത്വത്തിൽ 31/07/2022 തീയതി ബേക്കൽ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട് എന്നിവിടങ്ങളിൽ നിന്നായി  20ഗ്രാം  MDMA യുമായി മൂന്ന് പേര്‍ അറസ്റ്റില്‍. നിസ്സാമുദ്ദിന്‍ കൊളവയല്‍(32), മുഹമ്മദ്‌ ഷമ്മാസ് തളങ്കരക്കുന്നില്‍ (24), അര്‍ഷാദ് അണങ്കൂർ (33)  എന്നിവരാണ് പോലീസ് പിടിയിലായത്. മേല്പറമ്പ ഇൻസ്‌പെക്ടർ ഉത്തംദാസ്,  ബേക്കൽ എസ് ഐ രജനീഷ് എം
ജൂനിയർ എസ് ഐ മാരായ ശരത്, സാലിം കെ,  എസ് ഐ  സെബാസ്റ്റ്യൻ എസ് സി പി ഒ  സുധീർ ബാബു സി പി ഒ മാരായ സുരേഷ്, ഹരീഷ്, നികേഷ്, വിനീത് ,  ജ്യോതിഷ്, നിതിൻ, നിഷാന്ത് എന്നിവരും മിന്നല്‍ പരിശോധനയിലൂടെ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here