ഡല്‍ഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഉറപ്പ് നല്‍കിയത്. ബംഗാളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
കോവിഡ് വാക്‌സിനേഷൻ മൂന്നാം ഡോസ് പൂർത്തിയാകുന്ന മുറക്ക് സി.എ.എയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി. 2022 ഏപ്രിലിലാണ് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ചത്. ഇത് ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.