കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റിൽ മൃതദേഹം കെട്ടിപ്പൊതിഞ്ഞ നിലയില്‍

0
251

കൊച്ചി കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റൂമിനുള്ളിൽ തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റില്‍ അഞ്ചു പേരാണ് താമസിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. തൃക്കാക്കര എസിപി ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here