തിരുവനന്തപുരം: കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്രത്തിന് ഭാവിയിൽ അനുമതി നൽകേണ്ടി വരും. കെ റെയിലുമായ ബന്ധപ്പെട്ട പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധു വധക്കേസില്‍ നീതി നടപ്പിലാക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും. പ്രോസിക്യൂഷനും സാക്ഷികൾക്കും വേണ്ട എല്ലാ സഹായങ്ങളും നൽകി. മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും പിണറായി അറിയിച്ചു.