കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി

0
318

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here