ഒടുവിൽ ഭാഗ്യദേവത അനുഗ്രഹിച്ചു,​ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് നറുക്കെടുപ്പിൽ 7.91 കോടിരൂപയുടെ സമ്മാനം

0
356

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ ഒന്നാംസമ്മാനം. കോശി വർഗീസ് എന്ന 48കാരനാണ് ഒരു ദശലക്ഷം ഡോളർ (7.91 കോടി രൂപ)​ സമ്മാനം ലഭിച്ചത്. ഏതാനും ആഴ്ച മുൻപ് കൊച്ചി- ദുബായ് യാത്രയ്ക്കിടെ എടുത്ത മില്ലേനിയം മില്യണയർ സീരീസ് 396 ടിക്കറ്റാണ് കോശി വർഗീസിന് ഭാഗ്യം കൊണ്ടുവന്നത്. 0844 എന്ന നമ്പരിനാണ് സമ്മാനം.

ദുബായിൽ താമസിക്കുന്ന ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ പതിവായി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒടുവിൽ ഇപ്പോഴാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. 1999ൽ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് തുടങ്ങിയ ശേഷം ഒരു ദശലക്ഷം യു.എസ്. ഡോളർ സ്വന്തമാക്കുന്ന 195ാമത് ഇന്ത്യക്കാരനാണ് കോശി വർഗീസ്.

LEAVE A REPLY

Please enter your comment!
Please enter your name here