ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് ഉംറ നിർവ്വഹിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകി

0
321

മക്ക: വിദേശങ്ങളിൽ ഏത് തരത്തിലുള്ള വിസകളിലും സഊദിയിൽ എത്തുന്നവർക്ക് വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉംറ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ ഷംസ് ആണ് വിശ്വാസികൾക്ക് സന്തോഷവാർത്ത നൽകിയത്.

ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ വിസകളോ തൊഴിൽ വിസകളോ ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിസ കൈവശമുള്ളവർക്കും ഉംറ കർമ്മം നിർവ്വഹിക്കാൻ അനുമതി ലഭ്യമാക്കാൻ തീരുമാനിച്ചതായി “അൽ ഇഖ്ബാരിയ” ചാനലിലെ ചർച്ചയിൽ അദ്ദേഹം വെളിപ്പെടുത്തി. ഇഅതമർനാ ആപ്ലിക്കേഷനിലൂടെ ഉംറ പെർമിറ്റ് കരസ്ഥമാക്കുകക മാത്രമാണ് ഇവർ ചെയ്യേണ്ടത്.

2030-ഓടെ പ്രതിവർഷം 30 ദശലക്ഷം ഉംറ തീർഥാടകരിലെത്തുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുകയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here