കുമ്പള: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ.എച്ച് പാലസിൽ നടക്കുന്ന നഖ്ഷേഖഥം സമാപന സമ്മേളനത്തിൽ കുമ്പള പഞ്ചായത്തിൽ നിന്നും 300 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി അധ്യക്ഷനായ പരിപാടിയിൽ മുർഷിദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സകീർ അഹമ്മദ് ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, msf ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം സയ്യിദ് ഹാദി തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസഫ് ഉളുവാർ, മണ്ഡലം സെക്രട്ടറി സിദീഖ് ദണ്ഡഗോളി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗഡിമുഗർ, ജില്ലാ പ്രവർത്തക സമിതി അംഗം ബിലാൽ ആരിക്കാടി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ എം അബ്ബാസ്, മണ്ഡലം ട്രെഷർ ജംഷീർ മൊഗ്രാൽ, ബി എൻ ഹമീദലി, സയ്യിദ് യഹിയ തങ്ങൾ, ഇബ്രാഹിം ബത്തേരി, പള്ളിക്കുഞ്ഞി കടവത്ത്, മൊയ്ദീൻ റെഡ്, സൈനുദ്ധീൻ, മുഹമ്മദ് പെർവാഡ്, ഖൈസ് ഉളുവാർ, അമീൻ കുമ്പള, ഇർഫാൻ കളത്തൂർ, മഹ്റൂഫ് ബദ്രിയനഗർ, അഫ്സൽ മുളിയടുക്കം, ഹാഷിർ എന്നിവർ സംബന്ധിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ട്രെഷർ റാസിഖ് മൈമൂൻ നഗർ നന്ദി പറഞ്ഞു.