ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപിന്റെ സംഘാടക സമിതി രൂപീകരിച്ചു

0
202

കാസറഗോഡ് : സെപ്റ്റംബർ 3,4,5 തീയതികളിൽ എം.പി ഇന്റർനാഷണൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.പി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു .

സംഘാടക സമിതിയുടെ ചീഫ് പാറ്റേൺസായി കെഎം ബലാൾ ( ചെയർമാൻ,കേരള ത്രോബോൾ അസോസിയേഷൻ ), ശശികാന്ത് ജി.ആർ ( വൈസ് പ്രസിഡന്റ്, കേരള ത്രോബോൾ അസോസിയേഷൻ ), സൂര്യനാരായണ ഭട്ട് ( പ്രസിഡന്റ്,കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷൻ ) സംഘാടക സമിതി ചെയർമാനായി ഡോ. എം പി ഷാഫി ഹാജി( ചെയർമാൻ,എംപി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ് ), വർക്കിംഗ് ചെയർമാനായി പി.എം ഷംസുദ്ദീൻ( മാനേജർ,എം.പി ഇന്റർനാഷണൽ കാസറഗോഡ്)വൈസ് ചെയർമാനായി ഷെഹിൻ മുഹമ്മദ് ഷാഫി ( വൈസ് ചെയർമാൻ, എം.പി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ) ജനറൽ കൺവീനറായി ഡോ. അബ്ദുൽ ജലീൽ പി ( പ്രിൻസിപ്പാൾ, എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ) സംഘാടക സമിതി സെക്രട്ടറിയായി സന്തോഷ് പി.എച്ച് ( സെക്രട്ടറി കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷൻ) സംഘാടക സമിതി കോഡിനേറ്ററായി അഹമ്മിദ് ജുബൈർ എം. കെ ( കായിക അധ്യാപകൻ, എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ) സംഘാടക സമിതി ട്രഷററായി മാർക്ക് മുഹമ്മദ് കുഞ്ഞിയെയും തെരഞ്ഞെടുത്തു.

മഹമൂദ് എരിയാൽ, അഷറഫ് ഐവ, അബ്ദുൽ ഖാദർ തെക്കിൽ, ഷാജഹാൻ നമ്പിടി, സിദ്ദീഖ് ചക്കര, അബ്ദുല്ല മുഹമ്മദ്, സമീർ സി കെ, നാസിർ മല്ലം , നൗഷാദ് തളങ്കര, , എന്നിവരെ പ്രോഗ്രാം കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, ട്രോഫി കമ്മിറ്റി, ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് കമ്മിറ്റി, വെൽഫെയർ ആൻഡ് മെഡിസിൻ കമ്മിറ്റി, ട്രാൻസ്പോർട്ട് ആൻഡ് അക്കമഡേഷൻ കമ്മിറ്റി, ഗ്രൗണ്ട് ആൻഡ് എക്യുമെന്‍റ് കമ്മിറ്റി ചെയർമാനായും സഫുവാൻ പാലോത്തിനെ പ്രോഗ്രാം കമ്മിറ്റി കൺവീനറായും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here