ഇനി ഡിലീറ്റ് ചെയ്ത മേസേജുകൾ വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

0
240

ന്യൂഡൽഹി: വാട്സാപ്പിൽ ഇനി ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടെടുക്കാന്‍ കഴിയും. പരീക്ഷണഘട്ടത്തിലുള്ള പുതിയ ഫീച്ചർ ആഴ്ചകൾക്കകം എല്ലാവർക്കും ലഭ്യമായി തുടങ്ങും. ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിൽപ്പെട്ട മെസേജുകൾ മാത്രമായിരിക്കും വീണ്ടെടുക്കാൻ കഴിയുക.

മെസേജ് ഡിലീറ്റ് ചെയ്താൽ ഉടന്‍‌ ‘അണ്‍ഡു’ എന്ന് ഓപ്ഷൻ വരും അത് ക്ലിക്ക് ചെയ്യുന്നതിലൂടെ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിയും. ഇതിനായി ഏതാനും സെക്കൻഡുകൾ മാത്രമായിരിക്കും അവസരമുണ്ടാകുക. ഡിലീറ്റ് ഫോർ ഓൾ എന്ന ഓപ്ഷനിൽ ഈ സംവിധാനം ലഭ്യമായിരിക്കില്ല.കൂടാതെ മെസേജുകൾ ഡിലീറ്റ് ചെയ്യുനുള്ള സമയപരിധി ഒരു മണിക്കൂറിൽ നിന്ന് രണ്ടു ദിവസത്തേക്ക് നീട്ടാനും പദ്ധതിയുണ്ട്. നേരത്തെ ചാറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിക്കുന്നുണ്ട്.

ഇതിനായി വാട്ട്സ്ആപ്പ് പുതിയ ”കെപ്റ്റ് മെസേജസ്” വിഭാഗം ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും.അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിൽ നിന്ന് ആവശ്യമായവ ‘കെപ്റ്റ് മെസേജുകള്‍’ എന്ന പുതിയ വിഭാഗത്തില്‍ സൂക്ഷിക്കുകയും, അത് ചാറ്റിലെ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കുകയും ചെയ്യാമെന്ന് വാട്ട്സ്ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ബീറ്റ ടെസ്റ്ററുകള്‍ക്ക് പോലും ഇതുവരെ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതിനാല്‍ തന്നെ ഈ ഫീച്ചർ എപ്പോഴാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കാനാകില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here