ഇതാണ് ദൈവത്തിന്റെ കൈകൾ; ഇരുനില വീടിന്റെ ടെറസിൽ നിന്ന് വീണ യുവാവിനെ കൈപ്പിടിയിലൊതുക്കി രക്ഷപ്പെടുത്തിയത് സഹോദരൻ, രക്ഷപ്പെട്ടത് പോറൽപോലുമേൽക്കാതെ,കാണാം വീഡിയോ

0
467

മലപ്പുറം: വീട് വൃത്തിയാക്കുന്നതിനിടെ ഇരുനില വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി താഴേക്കുവീണ യുവാവിനെ സഹോദരൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. ഒതളൂർ കറുപ്പത്തു വീട്ടിൽ സാദിഖാണ് സഹോദരനായ ഷഫീഖിനെ രക്ഷപ്പെടുത്തിയത്. ഇരുവർക്കും ഒരു പോറൽപാേലും ഏറ്റിട്ടില്ല.

ഷഫീഖാണ് വീട് വൃത്തിയാക്കാൻ ടെറസിലേക്ക് കയറിയത്. ഈ സമയം താഴെ നിന്ന് ഹോസുകൊണ്ട് വെളളം അടിച്ചുകൊടുക്കുകയായിരുന്നു സാദിഖ്. ഇതിനിടയിലാണ് കാൽ വഴുതി ഷഫീഖ് താഴേക്കുവീണത്. ഇതുകണ്ട സാദിഖ് ഒരുനിമിഷം പോലും പാഴാക്കാതെ ഓടിയെത്തി സഹോദരനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ആഘാതത്തിൽ ഇരുവരും നിലത്തുവീഴുകയും സാദിഖിന് ഏറെസമയം എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. എന്നാൽ അല്പം കഴിഞ്ഞതോടെ സാദിഖ് സാധാരണ നിലയിലായി.

വീട്ടിലെ സി സി ടി വിയിലാണ് രക്ഷപ്പെടുത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽ മീഡിയയിലും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here