ഇതാണ് ജീവിതം; പിഞ്ചുകുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് റിക്ഷ ചവിട്ടുന്ന യുവാവ്, വീഡിയോ

0
235

മധ്യപ്രദേശില്‍ നിന്നുള്ള കരളലിയിക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉപജീവനത്തിന് വേണ്ടി കൈക്കുഞ്ഞിനെ തോളില്‍ കിടത്തി റിക്ഷ വലിക്കുന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

ജബല്‍പൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ചിട്ടുണ്ട്. മറുകൈ കൊണ്ടാണ് റിക്ഷ ഓടിക്കുന്നത്. രാജേഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. രണ്ട് മക്കളുള്ള ഇദ്ദേഹത്തിന് വീട്ടില്‍ നോക്കാന്‍ ആരുമില്ലാത്തതിനെ കൊണ്ടാണ് കുഞ്ഞിനെയും കൊണ്ട് ജോലിക്ക് വരേണ്ടിവരുന്നത്.

മൂത്ത കുട്ടിയെ വീട്ടില്‍ തന്നെയാക്കി ഇളയ കുഞ്ഞിനെയും കൊണ്ട് റിക്ഷയുമായി വീട്ടില്‍ നിന്ന് എത്തുകയാണിദ്ദേഹം. ശേഷം പട്ടണത്തിലെല്ലാം കറങ്ങിത്തിരിഞ്ഞ് യാത്രക്കാരെ കിട്ടുന്നതിന് അനുസരിച്ച് ഓടും.

വീഡിയോ വൈറലായതോടെ പലരും രാജേഷിന് സഹായങ്ങളെത്തിക്കുന്നുണ്ട് ഇപ്പോള്‍ എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here