ആരാധകര്‍ ശാന്തരാവൂ! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവാം; സൂപ്പര്‍താരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി

0
342

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ പലരും അത്ഭുതം കൂറിയിരുന്നു. പ്രത്യേകിച്ച് ടി20യില്‍ നന്നായി പന്തെറിയുന്ന ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാത്ത സാഹചര്യത്തില്‍. എന്നാല്‍ ഷമിയെ ഒഴിവാക്കിയ തീരുമാനം നന്നായിരുന്നുവെന്ന് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തുടങ്ങിയിവര്‍ അഭിപ്രായപ്പെട്ടു. ഷമിയേക്കാള്‍ നല്ല ടി20 ബൗളര്‍ ഇന്ത്യക്കുണ്ടെന്നായിരുന്നു പോണ്ടിംഗിന്റെ അഭിപ്രായം.

ഇതിനിടെ ഹര്‍ഷലിന് ടി20 ലോകകപ്പ് നഷ്ടമാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അപ്പോള്‍ ആരെയാണ് പരിഗണിക്കുകയെന്ന  ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഓരാള്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ ഷമി കളിക്കാന്‍ സാധ്യതയേറെയെന്നാണ് അദ്ദേഹം പറയുന്നത്. ”ഷമിയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ഇന്ത്യയുടെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് ഷമി. ഷമിക്ക് ഓസ്ട്രേലിയയിലെ സാഹചര്യം നന്നായി അറിയാം. രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഷമിയെ പോലെ വിശ്വസ്ഥനായ ഒരാളെ ഓസ്‌ട്രേലിയയിലേക്ക് അയക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കും.” അദ്ദേഹം വ്യക്തമാക്കി.

Selection Committee member on Indian cricketer who may play in T20 World Cup

ഓസ്‌ട്രേലിയയിലെ പിച്ചുകല്‍ ഷമിയുടെ സഹായത്തിനെത്തും. പേസും ബൗണ്‍സും നിറഞ്ഞ ട്രാക്കുകളില്‍ ഷമിക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഡെത്ത് ഓവറുകളില്‍ അടി മേടിക്കുമെങ്കിലും പുതിയ പന്തില്‍ വിക്കറ്റുകളെടുക്കാന്‍ ഷമി മിടുക്കനാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയപ്പോള്‍ ഷമി നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

ഷമിയെക്കാള്‍ മികച്ച ടി20 ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. അദ്ദേഹം പറഞ്ഞതിങ്ങനെ… ”ഏഷ്യാകപ്പില്‍ പേസര്‍മാരെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാരെയാവും ഇന്ത്യ ആശ്രയിക്കുക. ലോകകപ്പിലും ഇതേ സമീപനമായിരിക്കും ഇന്ത്യയുടേത്. ദീര്‍ഘകാലമായി ഷമി ഇന്ത്യയുടെ മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. പക്ഷെ, അദ്ദേഹം ഏറ്റവുമധികം മികവ് പുറത്തെടുത്തിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണ്.

ടി20യില്‍ ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യക്കുണ്ട്. അവരില്‍ മൂന്ന് പേരെ മാത്രമെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. നാലു പേരെ ഉള്‍പ്പെടുത്തിയിരുന്നങ്കില്‍ ഒരുപക്ഷെ ഷമിയും ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടുമായിരുന്നു.” പോണ്ടിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here