സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി പാമ്പ്; വിഡിയോ വൈറൽ

0
373

വീടിന് വെളിയിലെ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കിട്ടത്.

എന്നാൽ, കട്ടിലിൽ കിടക്കുന്ന സ്ത്രീയെയോ സമീപത്ത് കെട്ടിയിട്ട പശുക്കുട്ടിയെയോ ഉപദ്രവിക്കാതെ ഏതാനും മിനിറ്റുകൾക്ക് ശേഷം പാമ്പ് അകന്നുപോയതായി നന്ദ ട്വീറ്റിൽ കുറിച്ചു. കർണാടകയിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് ഒരാൾ കമന്റിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here