സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

0
244

കേരളത്തില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി/ മിന്നല്‍/ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
22-08-2022: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
25-08-2022: കോട്ടയം, ഇടുക്കി
26-08-2022: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിനു തടസമില്ല. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here