വിവാഹത്തിന് പൂമാല കാണുന്നില്ല; ബോക്‌സിൽ മാലയുമായി സ്‌റ്റേജിലെത്തി ആമസോൺ ഡെലിവെറി ബോയ്; ചിരിപടർത്തി, വ്യത്യസ്തമായ ഈ വിവാഹം

0
302

വിവാഹത്തിനിടെ ഉണ്ടാകുന്ന സർപ്രൈസുകളും പ്രാങ്ക് വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ വിവാഹദിനത്തിലുണ്ടായ ഒരു സർപ്രൈസ് സംഭവമാണ് സോഷ്യൽമീഡിയയുടെ മനംകവരുന്നത്.

ഇപ്പോൾ ലിങ്ക്ഡ് ഇന്നിലാണ് വിവാഹത്തിലെ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിന് വരൻ ഒരുക്കിയ സർപ്രൈസാണ് ഈ പോസ്റ്റിലുള്ളത്.

വിവാഹസമയത്ത് സ്റ്റേജിൽ നിൽക്കെ കഴുത്തിൽ ചാർത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരൻ അഭിനയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു ആമസോൺ ഡെലിവെറി ബോയ് ഒരു ബോക്സുമായി സ്റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്സ് തുറന്നപ്പോൾ പൂമാലയാണ് ഉണ്ടായിരുന്നത്. ഇതുകണ്ട് ചിരിയടക്കാൻ പാടുപെടുന്ന വധുവിനേയും ചിത്രത്തിൽ കാണാം.

ഗൂഗിൾ ആഡ്സ് സീനിയർ മാനേജർ കൃഷണ വർഷ്ണിയുടേയും ആമസോൺ ജീവനക്കാരി ഫാൽഗുനി ഖന്നയുടേയും വിവാഹത്തിനിടെയാണ് ഈ രസകരമായ സംഭവമുണ്ടായത്.

‘ആമസോണിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാൽഗുനിക്ക് ഞാനൊരു സർപ്രൈസ് നൽരി. പൂമാല നഷ്ടപ്പെതായി ഞാൻ അഭിനയിച്ചു. എന്നിട്ട് അത് ആമസോണിൽ ഓർഡർ ചെയ്തു.’ ചിത്രത്തിനൊപ്പം കൃഷ്ണ കുറിച്ചതിങ്ങനെ.

മനോഹരമായ ഒരു നിമിഷമാണ് നിങ്ങൾ ഭാര്യക്ക് സമ്മാനിച്ചതെന്നും പ്രിയപ്പെട്ടവർക്ക് എപ്പോഴും സർപ്രൈസ് ഒരുക്കുന്നത് നല്ലതാണെന്നും ആളുകൾ ഇതിനോട് പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here