വഖഫ് നിയമനം പിഎസ്‌സിക്ക്: തീരുമാനം റദ്ദാക്കും; പിന്മാറ്റം വന്‍ എതിർപ്പിനെത്തുടർന്ന്

0
193

തിരുവനന്തപുരം∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം റദ്ദാക്കും. ഇതിനായി പാസാക്കിയ നിയമം പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനം എടുത്തു. പിഎസ്‌സിക്കു പകരം പുതിയൊരു സംവിധാനത്തിലൂടെയാകും നിയമനം. അപേക്ഷ പരിഗണിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡിനെ വയ്ക്കുന്നത് പരിഗണിക്കും. ഇതിനായി വ്യാഴാഴ്ച നിയമസഭയിൽ ബിൽ അവതരിപ്പിക്കും.

നാളെ സഭയിൽ ബിൽ ഔട്ട് ഓഫ് അജൻഡയായാണ് ഇതു കൊണ്ട് വരിക. രാവിലെ നിയമസഭയിൽ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബിൽ അവതരിപ്പിക്കാൻ അനുമതി നൽകും. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടതിൽ വലിയ എതിർപ്പുയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പിന്മാറ്റം.

 

LEAVE A REPLY

Please enter your comment!
Please enter your name here