‘മിന്നണതെല്ലാം പൊന്നാകണമെന്നില്ല’; വലിയ മീശയുടെ ചിത്രവും വച്ച് സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ പൊലീസ് മുന്നറിയിപ്പ്‌

0
186

സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ ബോധവൽക്കരണവുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അടുത്തിടെ ബലാത്സംഗ കേസിൽ ഇൻസ്റ്റഗ്രാം താരമായി ചിറയിൻകീഴ് സ്വദേശി വിനീത് അറസ്റ്റിലായ സംഭവത്തോട് അനുബന്ധിച്ചാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്നും പോസ്റ്റിൽ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണമെന്നും പൊലീസ് പറയുന്നു.

ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പോസ്റ്റിൽ മുന്നറിയിപ്പുണ്ട്.

പോസ്റ്റിൽ വലിയ മീശയുള്ള ചിത്രം വച്ചതിന് വിശദീകരണവും കമന്റിൽ മറുപടിയായി പറയുന്നുണ്ട്. ‘ഈ മീശ കാണുമ്പോൾ ആർക്കോ ഇട്ടു വെച്ചിട്ടുള്ള പോലൊരു തോന്നൽ’ എന്ന കമന്റിന് മറുപടിയായി ‘ ഇനി ആർക്കിട്ടും കിട്ടാതിരിക്കാനാണ് ‘ എന്നായിരുന്നു പൊലീസിന്റെ മറുപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here