മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍; അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും അറസ്റ്റില്‍

0
327

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് മംഗളൂരു കസ്റ്റംസ് പിടികൂടിയത്. മുഹമ്മദ് അസ്‌കര്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റിലാക്കി താന്‍ ധരിച്ച അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോക്കറ്റില്‍ ഒളിപ്പിച്ചതായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 43,29,510 രൂപ വിലവരും. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനിരുന്ന ഭട്കല്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഇന്ത്യന്‍ കറന്‍സി മൂല്യത്തിന് തുല്യമായ 5,97,040 രൂപയുടെ വിദേശ കറന്‍സിയാണ് വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. യാത്രക്കാരന്‍ കൈയില്‍ കരുതിയ ഹാന്‍ഡ്ബാഗില്‍ കറന്‍സി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here