ഫൈനൽ എക്സിറ്റിൽ പോയിട്ട് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

0
272

റിയാദ്: ഫൈനൽ എക്‌സിറ്റ് വിസയിൽ പോയി പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയ ഇഖാമ നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോയ പ്രവാസിയുടെ ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെട്ടാലും ഭയപ്പെടേണ്ടതില്ലെന്ന് സാരം.

ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയവര്‍ പിന്നീട് മറ്റൊരു വിസയില്‍ സൗദി അറേബ്യയിൽ തിരിച്ചെത്തിയാൽ ഫീസും ഫൈനും നൽകി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയാൽ ഗതാഗത വകുപ്പ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. വിസിറ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് സാധുതയുള്ള അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. അതേസമയം, ഒരു വർഷത്തിനകം ലൈസന്‍സ് കാലാവധി കഴിഞ്ഞാൽ ലൈസൻസിന് സാധുതയുണ്ടാകില്ല. 18 വയസ്സ് പൂർത്തിയായവർക്ക് ഡ്രൈവിങ് പെർമിറ്റ് നേടാനും വ്യക്തിഗത ഫോട്ടോകളും മെഡിക്കൽ പരിശോധനയും കൊണ്ടുവരാനും ഡ്രൈവിങ് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം.

അതേസമയം സൗദി അറേബ്യയില്‍ വിദേശ സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. എല്ലാ വിദഗ്ധ തൊഴിലുകളിലും ലൈസന്‍സ് നിര്‍ബന്ധമാകും. മുനിസിപ്പല്‍, ഗ്രാമീണകാര്യ മന്ത്രാലയത്തിേന്റതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസന്‍സ് വേണ്ടിവരുക.

തൊഴിലാളികളുടെ യോഗ്യതയും വൈദഗ്ധ്യവും പരിശോധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ‘ബലദി’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും ലൈസന്‍സ് അനുവദിക്കുക. കാലാവധി കഴിയുേമ്പാള്‍ ഇതിലൂടെ പുതുക്കുകയും ചെയ്യാം. ഉയര്‍ന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here