പ്രണയം തെളിയിക്കാന്‍ കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവെച്ച് പതിനഞ്ചുകാരി

0
319

പ്രണയം തെളിയിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി പതിനഞ്ചുകാരി. എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുല്‍കുച്ചി ജില്ലയിലാണ് സംഭവം.

ഹാജോയിലെ സത്തോളയില്‍ നിന്നുള്ള യുവാവ് ഫെയ്‌സ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. മൂന്ന് കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവര്‍ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നു.

എന്നാല്‍ ഇത്തവണ, എല്ലാവരെയും ഞെട്ടിക്കുന്ന പ്രവര്‍ത്തിയാണ് പെണ്‍കുട്ടി ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്.

സംഭവം അറിഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here