‘പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം,പള‌ളിയിൽ പോകാം, ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള‌ളം പോലും കൊടുക്കാനാകില്ല’; പരിഹാസവുമായി കെ സുരേന്ദ്രൻ

0
280

പിതൃതർപ്പണവുമായി ബന്ധപ്പെട്ട പാർട്ടി വിമർശനത്തെ അംഗീകരിക്കുന്നതായി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത സിപിഎം നേതാവ് പി.ജയരാജനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം, പള‌ളിയിൽ പോകാം ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള‌ളം പോലും കൊടുക്കാനാകില്ല എന്ന് കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ അഭിപ്രായപ്പെടുന്നു.

കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അൻവറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയിൽ യുവതികളെ കയറ്റാൻ വാദിക്കാം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. താങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി.

LEAVE A REPLY

Please enter your comment!
Please enter your name here