ജിയോ 5ജി സ്വാതന്ത്ര്യ ദിനത്തില്‍? സൂചന നല്‍കി റിലയന്‍സ്

0
266

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ചേക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കൊപ്പം പാന്‍ ഇന്ത്യ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് ജിയോയും അതിനൊപ്പം ചേരുമെന്ന് ചെയര്‍മാന്‍ ആകാശ് അംബാനി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

5ജി സേവനങ്ങള്‍ രാജ്യം മുഴുവന്‍ നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ സമയത്തില്‍ തന്നെ കമ്പനിക്ക് 5ജി സേവനങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യം മുഴുവന്‍ ഉള്ള ഫൈബര്‍ ശൃംഖല വഴി കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫൈവ് ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയെന്ന ഇന്ത്യന്‍ ലക്ഷ്യത്തിന് വേഗം പകരാന്‍ 5ജി സേവനത്തിന് സാധിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

ജിയോയുടെ ഫോര്‍ ജി സേവനങ്ങള്‍ ലോകം മുഴുവന്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. സമാനമായി ഇന്ത്യയുടെ 5ജി സേവനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജിയോ ഒരുങ്ങുകയാണ്- ആകാശ് അംബാനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here