കൊലക്കേസ് പ്രതിക്ക് കാമുകിയോടൊപ്പം ലോഡ്ജിൽ ചെലവഴിക്കാൻ സൗകര്യമൊരുക്കി, കാവലിന് പൊലീസും; ഉദ്യോഗസ്ഥർക്കെതിരെ നടപടി

0
291

ബെംഗളൂരു: വിചാരണ നേരിടുന്ന കൊലക്കേസ് പ്രതിക്ക് ലോഡ്ജിൽ കാമുകിക്കൊപ്പം സമയം ചെലവഴിക്കാൻ സൗകര്യം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കർണാടകയിലെ ധാർവാഡയിലാണ് സംഭവം. കൊലപാതക കേസിൽ നിലവിൽ വിചാരണ നേരിടുന്ന ബച്ചാ ഖാനാണ് കാമുകിക്കൊപ്പം ലോഡ്ജിൽ ചെലവിടാൻ പൊലീസ് അനുവദിച്ചത്. കൊലക്കേസ് പ്രതിക്ക് വേണ്ടി പൊലീസ് ലോഡ്ജിന് പുറത്ത് കാവൽ നിന്നതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

സ്വത്ത് തർക്കത്തിന്റെ പേരിൽ ഇർഫാൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് ബച്ചാ ഖാൻ. ഇയാളെ ബല്ലാരി പൊലീസ് ധാർവാഡിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കാമുകിയോടൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചതെന്നാണ് ആരോപണം.

ബെംഗളുരു സ്വദേശിയായ ബച്ചാ ഖാന്റെ കാമുകിയാണ് ധാർവാഡയിലെത്തി ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ ഇതിനെക്കുറിച്ച് വിദ്യാഗിരി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഈ സമയത്ത് ഹോട്ടലിൽ കാവലിലുണ്ടായിരുന്നു പൊലീസുകാർക്കെതിരെയാണ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here