കുമ്പളയിൽ വീണ്ടും വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

0
303

കുമ്പള: കുമ്പള ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും ചേരിത്തിരിഞ്ഞുള്ള സംഘട്ടനവും വീണ്ടും. സംഘട്ടനത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.

കല്ല് കൊണ്ടുള്ള ഇടിയേറ്റതിനെത്തുടർന്നാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. സ്കൂൾ തുറന്നശേഷം നാലാംതവണയാണ് വിദ്യാർഥികൾ ഏറ്റുമുട്ടുന്നത്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടശേഷമാണ് ഏറ്റുമുട്ടൽ. ബസ്‌സ്റ്റാൻഡിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തതാണ് സംഘട്ടനത്തിലേക്ക് നയിക്കുന്നതെന്നാണ്‌ പരാതി.

അധ്യാപക രക്ഷാകർതൃസമിതിയും പോലീസും കൃത്യമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. സംഘട്ടനത്തിലേർപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ വെള്ളിയാഴ്ച സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ആവശ്യമായ മുൻകരുതലുകളെടുക്കുമെന്നും കുമ്പള ഗവ. എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡൻറ് അഹമ്മദലി കുമ്പള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here