കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

0
267

കാസർകോട് : കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ജില്ലയിലെ  മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. നാളെ ജില്ലയിൽ റെഡ് അലർട്ടാണ് എന്നത് കൂടി പരിഗണിച്ചാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here