എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി; ഇത്രയും അബദ്ധ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിച്ചെന്ന് മുഖ്യമന്ത്രി

0
229

തിരുവനന്തപുരം: എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന് മുസ്ലീം ലീഗ് എംഎല്‍എ മഞ്ഞളാംകുഴി അലി. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെയായിരുന്നു ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന് മഞ്ഞളാംകുഴി അലി ചോദിച്ചത്.

‘സില്‍വര്‍ലൈന്‍ പദ്ധതി ഒരുപാട് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. കാര്‍ഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേപോലെ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയസാധ്യതയുള്ളതുമാണ് . ഇതിനാല്‍ തന്നെ ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല’. മഞ്ഞളാംകുഴി അലി പറഞ്ഞു. ഇതിന് പകരം പെട്ടെന്ന് യാത്രക്കാരെ എത്തിക്കാന്‍ എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന വിമാന, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും മുസ്ലീം ലീഗ് എംഎല്‍എ ചോദിച്ചു.

മുസ്ലീം ലീഗ് എംഎല്‍എയുടെ ചോദ്യത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു.’ അദ്ദേഹം നിയമസഭാംഗം ആകുന്നതിന് മുമ്പ് നല്ല വ്യവസായി ആയിരുന്നു. കാര്യങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ നടത്താന്‍ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് ഞാന്‍ കരുതിയിരുന്നത്’. ഇങ്ങനൊരാള്‍ക്ക് ഇത്രയും അബദ്ധമായ ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിച്ചെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി എംഎല്‍എ ഉദ്ദേശിച്ച പോലുള്ള പാരിസിഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here