എന്നെ ഓപ്പണറാക്കിയ ക്രഡിറ്റ് ഗാംഗുലിക്കല്ല, ആശയം മറ്റൊരാളുടേത്! പേരെടുത്ത് പറഞ്ഞ് വിരേന്ദര്‍ സെവാഗ്

0
320

ദില്ലി: ഒരുകാലത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഏറെകാലം മധ്യനിരയില്‍ കളിച്ചതിന് ശേഷമാണ് സെവാഗ് ഓപ്പണറാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും താരം ഓപ്പണായി. സെവാഗിനെ ഓപ്പണറാക്കിയത് മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ തീരുമാനമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയല്ലെന്നാണ് സെവാഗ് പറയുന്നത്. ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രത്യേക ഷോയില്‍ ഷൊയ്ബ് അക്തറുമായി സംസാരിക്കുകയായിരുന്നു സെവാഗ്.

അക്തറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെവാഗ്. ”ഞാന്‍ ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുമ്പും മധ്യനിരയിലാണ് കളിച്ചിരുന്നത്. മുമ്പ് ഒരിക്കല്‍ പോലും ഓപ്പണറായി കളിച്ചിട്ടില്ല. താങ്കളെ (അക്തര്‍) ഞാന്‍ ആദ്യം നേരിട്ടത് മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ്. എന്നെ ഓപ്പണറാക്കാനുള്ളത് ഗാംഗുലിയുടെ ആശയമായിരുന്നില്ല. ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത് സഹീര്‍ ഖാനായിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന ഗാംഗുലി ആ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ഓപ്പണറായി കളിച്ചു.” സെവാഗ് പറഞ്ഞു.

പിന്നീട് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി സെവാഗ് മാറി. ടെസ്റ്റ് ക്രിക്കറ്റിന്റെ മാനം തന്നെ സെവാഗ് മാറ്റി. ആക്രമിച്ച് കളിച്ച താരം ബൗളര്‍മാരെ ബുദ്ധിമുട്ടിച്ചു. വ്യക്തിഗത സ്‌കോര്‍ 90 നില്‍ക്കെ പോലും തുടരെ സിക്‌സുകള്‍ പായിച്ച് സെഞ്ചുറി നേടാന്‍ സെവാഗിന് കഴിഞ്ഞിട്ടുണ്ട്. 251 ഏകദിനങ്ങളില്‍ നിന്നും 35.09 ശരാശരിയില്‍ 8273 റണ്‍സാണ് സെവാഗ് നേടിയത്. 104.34 സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ നേട്ടം. ഒരു ഡബിള്‍ സെഞ്ച്വറിയും 15 സെഞ്ച്വറികളും 38 ഫിഫ്റികളും ഇതിലുള്‍പ്പെടുന്നു. 219 റണ്‍സാണ് സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍.

104 ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 49.34 ശരാശരിയില്‍ 8586 റണ്‍സ് നേടി. ഇതില്‍ ആറു ഡബിള്‍ സെഞ്ചുറികളും 23 സെഞ്ചുറികളും ഉള്‍പ്പെടും. 19 ടി20കളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 394 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here