ഉപ്പളയിൽ തോക്കിന്റെ തിരയും സാമഗ്രിയും പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

0
298

ഉപ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും സാമഗ്രിയും പൊലീസ് പിടികൂടി. മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തിരയും സാമഗ്രിയുമായി ഉപ്പള മജലിലെ മുഹമ്മദ് ഹനീഫ്(40), റഹീസ് (29) എന്നിവരെയും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് റിയാസി(32)നെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഉപ്പള ടൗണില്‍ വെച്ച് മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറും സംഘവും വാഹന പരിശോധന നടത്തുമ്പോള്‍ അത് വഴി വന്ന ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഓട്ടോ പരിശോധിച്ചപ്പോഴാണ് തോക്കിന്റെ തിരയും തോക്കിനകത്തേക്ക് തിര കയറ്റുന്ന സാമഗ്രിയും കണ്ടെത്തിയത്. ഇതിനിടെ പൊലീസും പ്രതികളും തമ്മില്‍ വാക്കേറ്റം നടന്നു. പ്രതികള്‍ക്ക് വേണ്ടി പൊലീസിനെ തള്ളി മാറ്റാന്‍ ശ്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് റിയാസിനെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന ഹയാസ് ഓടി രക്ഷപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here