ഉപ്പള: ഒരുവർഷം മുമ്പ് വാഹന പരിശോധനക്കിടെ എസ്.ഐയെ തള്ളിമാറ്റി എം.ടിഎം.എ മയക്കുമരുന്നും കാറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലെ പ്രതിയെ കാറിൽ സഞ്ചരിക്കുമ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി. ഉപ്പള മണിമുണ്ടയിലെ കാംബ്ലി ഷമീർ എന്ന ഷമീർ (33) ആണ് അറസ്റ്റിലായത്.
ഒരു വർഷം മുമ്പ് ഉപ്പള ടൗണിൽ അർദ്ധരാത്രി അന്നത്തെ മഞ്ചേശ്വരം അഡീഷണൽ എസ്.ഐയായിരുന്ന എ ബാലേന്ദ്രൻ വാഹന പരിശോധന നടത്തുമ്പോൾ ഷമീർ ഓടിച്ച് വന്ന കാർ പരിശോധിക്കുന്നതിനിടെ എസ്.ഐയെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. കാർ പരിശോധിച്ചപ്പോഴാണ് 11 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.
ഇന്നലെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ എ സന്തോഷ് കുമാറിന് ലഭിച്ച നിർദ്ദേശ പ്രകാരം എസ്.ഐ എൻ. അൻസാർ കാംബ്ലി ഷമീർ സഞ്ചരിച്ച കാറിനെ കടമ്പാറിൽ വെച്ച് പിന്തുടർന്ന് മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.