സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി, പിന്നില്‍ പത്താംക്ലാസുകാരന്‍;പരീക്ഷ മാറ്റിവെയ്ക്കാന്‍ ചെയ്തതെന്ന് മൊഴി

0
191

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ സ്വകാര്യ സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്താംക്ലാസിലെ പരീക്ഷ മാറ്റിവെക്കണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി ഇ-മെയില്‍ വഴി ഭീഷണി സന്ദേശമയച്ചതെന്ന് ബെംഗളൂരു വെസ്റ്റ് ഡി.സി.പി. ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.പി. അഡ്രസിന്റെ സഹായത്തോടെയാണ് ഇ-മെയില്‍ അയച്ചയാളെ പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ചെയര്‍മാനായുള്ള ഐഡിയല്‍ ടൗഷിപ്പില്‍ സ്ഥിതിചെയ്യുന്ന നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളില്‍ ബോംബ് ഭീഷണി വന്നത്. പരിശോധനയില്‍ ഭീഷണി സന്ദേശം വ്യാജമാണെ് പോലീസ് കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here