സ്‌കൂട്ടറില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

0
288

കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം. ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ആരിക്കാടി ന്യൂ ബദരിയ ഹൗസില്‍ അബ്ദുള്‍ സഹദാഫിനെ (29)യാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അഖിലും സംഘവും അറസ്റ്റു ചെയ്തത്.

ദേശീയപാതയില്‍ ആരിക്കാടി ജംഗ്ഷന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. പ്രതിയില്‍ നിന്നും മാരകലഹരി മരുന്നായ 2.4 ഗ്രാം എം.ഡി.എം.എ. എക്‌സൈസ് സംഘം കണ്ടെടുത്തു. പ്രതി സഞ്ചരിച്ച സ്‌കൂട്ടി കസ്റ്റഡിയിലെടുത്തു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ.വി.രാജീവന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത്കുമാര്‍, ജിജിത്ത്, സിജു.കെ, നസിറുദീന്‍ എ.കെ, അഖിലേഷ് എം.എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിജില, ഡ്രൈവര്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here