സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയില്‍

0
164

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,800 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 4600 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ വീതമായിരുന്നു വര്‍ധന.

LEAVE A REPLY

Please enter your comment!
Please enter your name here