സെക്സിനിടയിൽ അതിക്രമം, അരിശം പൂണ്ട കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തി. 31 -കാരിയായ ഹെയ്‌ലി കീറ്റിംഗാണ് അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച് കാമുകനെ കുത്തിക്കൊന്നത്. അവൾ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. അവളുടെ കാമുകൻ മാത്യു വോർംലെയ്‌റ്റണിന് 45 വയസ്സാണ്. മെയ് 14 -ന് പുലർച്ചെയാണ് സംഭവം. അവൾക്കെതിരെ ഇപ്പോൾ കൊലപാതക കുറ്റം ചുമത്തിയിരിക്കയാണ്. അതേസമയം കാമുകനെ താനാണ് കൊലപ്പെടുത്തിയതെന്ന് യുവതി ഇപ്പോഴും തുറന്ന് സമ്മതിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചിൽത്തോൺ ഡോമറിലാണ് അവളുടെ വീട്.
പലപ്പോഴും കിടപ്പറയിൽ തനിക്ക് അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവൾ കോടതിയിൽ വെളിപ്പെടുത്തി. കാമുകൻ ലൈംഗിക ബന്ധത്തിനിടയിൽ പലപ്പോഴും അവളുടെ കഴുത്ത് ഞെരിക്കാറുണ്ടെന്നും, തുടർന്ന് തനിക്ക് ബോധം നഷ്ടമാകാറുണ്ടെന്നും അവൾ പരാതിപ്പെട്ടു. പരുക്കൻ ലൈംഗികത ഇഷ്ടമപ്പെടുന്ന ആളാണ് തന്റെ കാമുകനെന്നും അവൾ അവകാശപ്പെട്ടു. മാത്യു ചിലപ്പോൾ കൈകൾ ഉപയോഗിച്ചും, അല്ലാതപ്പോൾ ബെൽറ്റ് ഉപയോഗിച്ചും കിടക്കയിൽ തന്നെ പതിവായി ശ്വാസം മുട്ടിക്കാറുണ്ടെന്നും തന്റെ ബോധം മറയാറുണ്ടെന്നും ഹെയ്‌ലി കോടതിയെ അറിയിച്ചു. എന്നാൽ, ഒരു ദിവസം അവൾക്ക് ബോധം തിരിച്ച് കിട്ടിയപ്പോൾ, അത് ബലാത്സംഗം പോലെ തോന്നിയെന്ന് അവൾ തന്റെ പങ്കാളിയോട് പറഞ്ഞു.
മരണപ്പെട്ട അന്ന് രാത്രിയും അവർ തമ്മിൽ വഴക്കുണ്ടായി. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും സ്വാധീനത്തിൽ അവൾ അടുക്കളയിലെ ഡ്രോയറിൽ നിന്ന് കത്തി എടുത്ത് അവന്റെ നേരെ എറിഞ്ഞു. അവന്റെ നെഞ്ചിൽ നാല് ഇഞ്ച് ആഴത്തിൽ കത്തി വന്ന് പതിച്ചു. അതേസമയം നടന്ന സംഭവം തനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന് അവൾ പറഞ്ഞു. എന്നാൽ, അന്ന് രാത്രി അവൾ 999 -ൽ വിളിച്ചതിന്റെ കാൾ റെക്കോർഡ് പൊലീസിന്റെ പക്കലുണ്ട്. താൻ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്നും അവൾ കരഞ്ഞു പറയുന്നത് അതിൽ കേൾക്കാം.
പുലർച്ചെ പൊലീസ് എത്തി, കാമുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാൻ ഉദ്ദേശിച്ച് താൻ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോൾ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാൽ, പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി. എന്നാൽ, അവൾ പറയുന്നത് കത്തി അവന്റെ ദിശയിലേക്ക് എറിയുക മാത്രമാണ് ചെയ്തത് കുത്തിയിട്ടില്ലെന്നാണ്. അവന് എങ്ങനെ പരിക്കേറ്റു എന്ന് അറിയില്ലെന്നും അവൾ പറയുന്നു.
അതുകൊണ്ട് തന്നെ കത്തി അവൾ എറിഞ്ഞതാണോ, അതോ അയാളുടെ നെഞ്ചിൽ കുത്തി ഇറക്കിയതാണോ എന്നതാണ് ജൂറി ഇപ്പോൾ പരിശോധിക്കുന്നത്. നെഞ്ചിൽ 10 സെന്റീമീറ്റർ ആഴത്തിൽ കത്തി എങ്ങനെയാണ് ചെന്നെത്തിയതെന്നത് ജൂറിയെ കുഴപ്പിക്കുന്നു. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്.